Categories: Thrissur

ബാലഗോകുലം കുടുംബസംഗമം നടത്തി

Published by

തൃശൂര്‍ : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ തൃശ്ശിവപേരൂര്‍ മഹാനഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ലക്ഷ്മി കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ്‌ രമാദേവി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജില്ലാസെക്രട്ടറി സി.സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലശ്രീ പുരസ്കാരം നേടിയ എസ്‌ പാര്‍വതി, അരുണ്‍ രാധാകൃഷ്ണന്‍, മമത മുരളീധരന്‍, എ.സി.ഹിരോഷ്‌ എന്നിവരേയും കൈരളി ടിവിയുടെ മാമ്പഴം പരിപാടിയിലൂടെ ശ്രദ്ധേയയായ യമുനാഭാരതിയേയും സാഹിത്യ കാരി കെ.ബി.ശ്രീദേവി ഉപഹാരം നല്‍കി ആദരിച്ചു. ചിത്രരചനാമത്സരത്തില്‍ വിജയികളായവര്‍ക്ക്‌ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിനോദ്‌ പൊള്ളാഞ്ചേരി സമ്മാനങ്ങള്‍ നല്‍കി. ബാലഗോകുലം പുറത്തിറക്കിയ മലയാളം കലണ്ടര്‍ ജി.മഹാദേവന്‍ പ്രകാശനം ചെയ്തു. ജില്ലാ അദ്ധ്യക്ഷന്‍ കെ.എസ്‌.നാരായണന്‍ സ്വാഗതവും സഹസംഘടനാ സെക്രട്ടറി നന്ദന്‍ നന്ദിയും പറഞ്ഞു. മേഖലാ സമിതി അംഗം വി.നാരായണന്‍, ജില്ലാസെക്രട്ടറി വി.എന്‍.ഹരി,കെ.ആര്‍.ദിവാകരന്‍, പി.യു.ഗോപി, പി.എ.ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts