കൊച്ചി: കേരളത്തിലെ ഏറ്റവും പ്രചാരമേറിയതും പ്രിയങ്കരവുമായ അച്ചാറുകളുടെ നിര്‍മാതാക്കളായ മറിയാസ് ഇപ്പോള്‍ പുതിയ ഒരു ഉല്‍പ്പന്നം വിപണനത്തില്‍ എത്തിക്കുന്നു. ബ്രഹ്മിജാം എന്ന ഈ നൂതനമായ ഓര്‍ഗാനിക് ജാം മറ്റ് ജാമുകളെ അപേക്ഷിച്ച് ഒട്ടുംതന്നെ രാസവസ്തുക്കളോ കൃത്രിമമായ വര്ണങ്ങളോ അടങ്ങാത്തതാണ്. തികച്ചും ആയുര്‍വേദ ഉല്‍പ്പന്നമായ ബ്രഹ്മിജാം സ്വാദിഷ്ടവും ആരോഗ്യദായകവുമാണ്. തേന്‍ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ജാമില്‍ ബ്രഹ്മി എന്ന ദിവ്യ ഔഷധം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ ഓര്‍മശക്തിയും പഠിക്കുവാനുള്ള കഴിവും വര്‍ധിപ്പിക്കുവാന്‍ സഹായിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സിജോ സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജാം മധുരമുള്ളതാണെങ്കിലും പഞ്ചസാരയോ കൃത്രിമമായ മധുരപദാര്‍ത്ഥങ്ങളോ അടങ്ങിയിട്ടില്ല. ഔഷധഗുണങ്ങളേറിയ കരിമ്പിന് ചാറും തേനുമാണ് മധുരത്തിനായ് ഉപയോഗിക്കുന്നത്. ബ്രഹ്മി ജാമില്‍ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. മറ്റു വിശിഷ്ട ഔഷധ സസ്യങ്ങളായ ശംഖുപുഷ്പം, വയമ്പ്, നെല്ലിക്ക എന്നിവ കൂടാതെ മുന്തിരിച്ചാറും അടങ്ങിയിട്ടുണ്ട്. ബ്രഹ്മിജാം നിര്‍മിക്കുന്നത് ആയുര്‍വേദ ഔഷധരംഗത്തെ പ്രശസ്തരായ ഭരധ്വാജ് ആയുര്‍വേദിക്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. ബ്രഹ്മിജാം വിപണിയില്‍ എത്തിക്കുന്നത് മറിയാസ് എക്സ്പോര്‍ട്ടാണ്. 200 ഗ്രാം ബ്രഹ്മിജാമിന്റെ വില 49 രൂപയാണ്.
മറിയാസ് കേരളത്തിലെ നമ്പര്‍ 1 അച്ചാര്‍ നിര്‍മാതാക്കളാണ്. കടുമാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങി ഇരുപത്തിരണ്ട് തരം അച്ചാറുകള്‍ കൂടാതെ സ്ക്വാഷ്, ലൈം ജ്യോൂസ് കോര്ഡിയലുകള്, ക്രഷ്, സിറപ്പ്, ഫ്രൂട്ട് ജാം, സോഫ്റ്റ് ഡ്രിങ്ക് കോണ്സ്ട്രേറ്റുകള്, സിന്തറ്റിക് വിനാഗിരി, ചട്നി പൊടി എന്നിവയുടേയും ഒരു അതിവിപുരമായ ഉല്‍പ്പന്നശ്രേണി മറിയാസിനുണ്ട്. മാനേജിംഗ് ഡയറക്ടര്‍ (എക്സ്പോര്‍ട്ട്)ടോണി സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: