തിരുവനന്തപുരം: അണ്ണാ ഹസാരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തിരുവനന്തപുരം പാളയം രക്ഷസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഉപവാസ സമരം നടത്തുന്നു. പൗരസമൂഹ പ്രതിനിധികളും ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ക്ഷന് (ഐഎസി) എന്ന സംഘടനയുടെയും നേതൃത്വത്തിലാണ് ഉപവാസം.
പൗരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ രണ്ടു മണിവരെയും ഐ.എ.സിയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയും പ്രതിഷേധം നടക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പൗരസമിതി നടത്തുന്ന സമരം മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ സെക്രട്ടേറിയറ്റിനു മുമ്പില്‍ ചില ഏകാന്ത പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: