ആസാം: ആസാമിലെ ഗോല്ഹട്ട് ജില്ലയിലെ ആന്‍ഗ്ലോങ്ങ്, കാര്‍ബി സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ കാര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗര്‍ (കെപിഎല്‍ടി) നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാര്‍ബി ആന്‍ ഗ്ലോങ്ങ് നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന ഒരു ട്രക്കിനും മറ്റൊരു വാഹനത്തിനും നേരെയാണ് ഇവര്‍ നിറയൊഴിച്ചത്. ട്രക്കിന്റെ ഡ്രൈവര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
മലയോര പ്രദേശമായ കാര്‍ബി ആന്‍ഗ്ലോങ്ങ് വെടിവെപ്പിനെത്തുടര്‍ന്ന് 60 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചി ു. കെപിഎല്‍ടി എന്ന സംഘടനയുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: