കൊച്ചി: സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാനേജുമെന്റുകള്‍ നല്കിയ റിവ്യൂ ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മൂന്ന് ഉപാധികളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കണം. ഇതിനായി പ്രത്യേകം കരാര്‍ ഒപ്പു വയ്ക്കാന്‍ മാനേജുമെന്റുകള്‍ തയാറാകണം. കോഴ്സുകള്‍ക്ക് എ.ഐ.സി.ടി.ഇയുടെ അംഗീകാരം ഉണ്ടായിരിക്കണ. ഇത് കൂടാതെ സര്‍വകലാശാലയുടെ അനുമതി കൂടി വേണം
ഈ വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമെ എന്‍.ഒ.സിക്ക് അര്‍ഹതയുണ്ടാകൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന് നായര്‍. സി.എസ്. ഗോപിനാഥന് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: