കണ്ണൂര്‍: കാസര്‍കോട് കലാപം അന്വേഷിച്ച ജഡ്ജി എം.എ നിസാറിന്റെ കണ്ണൂരിലെ വീടിന് നേരെ കല്ലേറ്. ജഡ്ജി നിസാറും ഭാര്യയും മാത്രമാണ് ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് വീടിന് നേരെ കല്ലേറുണ്ടായത്.
ഏതെങ്കിലും സാമൂഹ്യവിരുദ്ധ ശക്തികളാകും കല്ലെറിഞ്ഞതെന്ന് നിസാര്‍ പറഞ്ഞു. ചാനലുകളില്‍ വന്ന വാര്‍ത്തയ്ക്ക് ശേഷമായിരുന്നു കല്ലേറ്. സി.ഐ പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: