മരട് (കൊച്ചി): ലോട്ടറിടിക്കറ്റിലെ വ്യാജനെ തിരിച്ചറിയാന്‍ കഴിയാതെ സമ്മാനത്തുക കൈമാറിയ ഏജന്റിന് പണം നഷ്ടമായി. 2000 രൂപയുടെ സമ്മാനം ലഭിച്ച ടിക്കറ്റുമായി തന്നെ സമീപിച്ച ഭാഗ്യശാലിക്ക് പണം നല്‍കിയ വൈറ്റിലയിലെ വികലാംഗന്‍ കൂടിയായ ലോട്ടറി ഏജന്റിനാണ് കേരളാ സര്‍ക്കാരിന്റെ ലോട്ടറി വ്യാജന്‍ മൂലം നഷ്ടം സംഭവിച്ചത്. ആഗസ്റ്റ് മൂന്നിന് നറുക്കെടുപ്പ് നടന്ന കേരളാ ലോട്ടറിയുടെ ‘വിന്‍വിന്‍’ ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനമായി 2000 രൂപ ലഭിച്ച ടിക്കറ്റാണ് പരിശോധനയില്‍ യഥാര്‍ത്ഥ ടിക്കറ്റല്ലെന്ന് കണ്ടെത്തിയത്.
വൈറ്റില ഭാഗത്ത് മുച്ചക്ര വണ്ടിയില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ബെന്നി എന്ന വികലാംഗനെയാണ്‌വിന്‍വിന്‍ ടിക്കറ്റിന്റെ ഡബ്ല്യുഎസ്679816 എന്ന നമ്പര്‍ ടിക്കറ്റിന് 2000 രൂപ സമ്മാനം ലഭിച്ചതായി കാണിച്ച് ഒരാള്‍ ടിക്കറ്റിന്റെ സമ്മാനത്തുക ആവശ്യപ്പെട്ട് സമീപിച്ചത്. നമ്പര്‍ പരിശോധിച്ച് തുക നല്‍കിയശേഷം ഇതേ ടിക്കറ്റ് എറണാകുളത്തെ ശിങ്കാരം ഏജന്‍സിയില്‍ നല്‍കിയപ്പോഴാണ് ‘സ്കാനിംഗില്‍’ ടിക്കറ്റ് വ്യാജനാണെന്ന് വ്യക്തമായത്.
യഥാര്‍ത്ഥ ടിക്കറ്റുമായി ഒത്തുനോക്കിയാല്‍ യാതൊരു തരത്തിലുള്ള കൃത്രിമവും കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് ഈ ടിക്കേറ്റ്ന്ന് ഏജന്റും വില്‍പ്പനക്കാരും പറയുന്നു. ഐശ്വര്യാ ഏജന്‍സി, ആശ്രമം ജംഗ്ഷന്‍, കരുവാറ്റ (ആലപ്പുഴ) എന്നാണ് ടിക്കറ്റിന്റെ പിന്‍ഭാഗത്ത് ഏജന്റിന്റെ വിലാസമായി സീല്‍ ചെയ്തിരിക്കുന്നത്. ടിക്കറ്റിന്റെ അവസാന അക്കങ്ങള്‍ ചുരണ്ടിമാറ്റി സമ്മാനം ലഭിച്ച നമ്പര്‍ എഴുതി ചേര്‍ത്താണ് സമ്മാനത്തുകയായി 2000 രൂപ കൈക്കലാക്കിയതെന്നാണ് സംശയിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: