തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള എല്‍.ഡി.എഫ് പ്രചരണം രാഷ്ട്രീയമായി നേരിടാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ജനങ്ങള്‍ക്ക് അത്ഭുതം ഉണ്ടാക്കുന്ന ഒന്നാണ്. ഇതില്‍ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടോ എന്ന കാര്യം കെ.പി.സി.സി പരിശോധിക്കും. വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ അപ്പീല്‍ പോകില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി. മദ്യനയത്തില്‍ കാര്യമായ മാറ്റം വേണമെന്നും യോഗത്തില്‍ പരക്കെ ആവശ്യമുയര്‍ന്നു. മദ്യനയം തിരക്കിട്ട് തയ്യാറാക്കിയത് ശരിയായില്ലെന്നും വിമര്‍ശനമുയര്‍ന്നു. ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി വേണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: