ന്യൂദല്‍ഹി: യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. കഴിഞ്ഞ ദിവസം ഷിലാദീക്ഷിതിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജ് നടന്നത്.
ലാത്തിച്ചാര്‍ജില്‍ യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് അനുരാഗ് താക്കൂറിനുള്പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു. രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ ബി.ജെ.പി എം.പിമാര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു.
ചോദ്യോത്തരവേളയിലേക്ക് കടക്കാനിരിക്കെ ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം മറുപടി പറയണമെന്ന ആവശ്യവുമായി ബി.ജെ.പി അംഗങ്ങള്‍ എഴുന്നേല്ക്കുകയും ബഹളം വയ്ക്കുകയായിരുന്നു. ഉച്ചയ്ക്കു മുന്‍പ് രണ്ടു തവണ ലോക്സഭ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നു ചേര്‍ന്നപ്പോഴും ബഹളം ശക്തമാകുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയാണ് ഇരു സഭകളിലും ബിജെപി അംഗങ്ങള്‍ ബഹളം വച്ചത്.
എ.ഐ.എ.ഡി.എം.കെ എം.പി തമ്പിദുരൈ ഇന്ത്യയിലെ ആണവനിലയങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യത്തിന് സയന്‍സ് ആന്റ് ടെക്നോളജി വകുപ്പ് മന്ത്രി എം. നാരായണസ്വാമി മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി അംഗങ്ങള്‍ സീറ്റ് വിട്ടിറങ്ങുകയായിരുന്നു. ശിവസേനയും അണ്ണാ ഡിഎംകെയും അകാലി ദളും ബിജെപി അംഗങ്ങള്‍ക്കു പിന്തുണയേകി.
ഉച്ചവരെ നിര്‍ത്തിവച്ച രാജ്യസഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളത്തിന് അയവുണ്ടായില്ല. തുടര്‍ന്ന് ഇരു സഭകളും ഇന്നത്തേയ്ക്കു പിരിയുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: