ബീജിങ്: തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപറ്റി.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല്പതിനായിരത്തിലേറെ പേരെ ഭൂചലനം ബാധിച്ചു. ടെങ്ചോങ്ങിലെ മാങ്ബാങ്ങിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനിടെ ഇന്നു പുലര്‍ച്ചെ 5.53നു തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ റിക്ടര്‍ സ്കെയ്ലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2005 ഒക്ടോബര്‍ എട്ടിന് റിക്ടര്ര് സ്കെയ്ലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു പാക്കിസ്ഥാനില്‍ 73,000 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: