ന്യൂദല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ നാളെ എന്‍.ഡി.എ യോഗം ചേരും. എല്‍.കെ. അദ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന ബി.ജെ.പി ഉന്നതതല യോഗത്തിലാണ് തീരുമാനം.
വിഷയത്തില്‍ എന്‍.ഡി.എ പാര്‍ലമെന്റില്‍ എടുക്കേണ്ട നിലപാടായിരിക്കും മുഖ്യ അജന്‍ഡ. യോഗത്തില്‍ സി.എ.ജി റിപ്പോര്ട്ടിന്മേല് വിശദ ചര്‍ച്ചയും നടക്കും. നാളെ 10 മണിക്കായിരിക്കും യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: