തൃശൂര്‍: മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു.രണ്ടാം നമ്പര്‍ ട്രാന്‍സ്ഫോര്‍മറിനാണ് രാവിലെ ആറ് മണിയോടെ തീപിടിത്തമുണ്ടായത്. കെ.എസ്.ഇ.ബി ജീവനക്കാരും അഞ്ചിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളും മുക്കാല്‍ മണിക്കൂര്‍ സമയം ശ്രമിച്ചാണ് തീയണച്ചത്.
ട്രാന്‍സ്ഫോര്‍മറിന് ഉള്ളിലെ ഓയില്‍ ചോര്‍ന്നതാണ് തീപിടിത്തമുണ്ടാകാന്‍ കാരണം. സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തം വൈദ്യുതി വിതരണത്തെ ബാധിക്കില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: