കൊച്ചി: ലോട്ടറി കേസില്‍ സി.ബി.ഐ നാല് എഫ്ഐആറുകള്‍ സമര്‍പ്പിച്ചു. സാന്റിയാഗോ മാര്ട്ടിന്, ജോണ്‍ കെന്നഡി, ഭൂട്ടാന് ലോട്ടറി ഏജന്റുമാര്‍ എന്നവരാണ് പ്രതികള്‍. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
വഞ്ചനാക്കുറ്റത്തിനും ലോട്ടറി നിയമം ലംഘിച്ചതിനുമാണ് മാര്‍ട്ടിനെയും കെന്നഡിയെയും പ്രതികളാക്കി കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആര് സമര്‍പ്പിച്ച മൂന്ന് കേസുകളിലാണ് മാര്‍ട്ടിനും കെന്നഡിയും പ്രതികളായിരിക്കുന്നത്.
അതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, വി.ഡി സതീശന് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് തുടര്‍ വിജ്ഞാപനം.
ദേശാഭിമാനിക്ക് സാന്റിയാഗോ മാര്ട്ടിന് രണ്ട് കോടി രൂപ നല്കിയതും വി.എസിന്റെ മകന് അരുണ്‍കുമാറിനെതിരെ ലോട്ടറയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയില്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: