കൊച്ചി: സി.പി.എം എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയതയുണ്ടെന്ന് ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു. ഇത് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. അസുഖബാധിതനായ ആളെ വി.എസ് സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചയാളെ സന്ദര്‍ശിക്കേണ്ടതുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതാണെന്നും എം.വി ഗോവിന്ദന് എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലാ സെക്രട്ടറിയായിരുന്ന ഗോപ കോട്ടമുറിക്കലിനെ സ്വഭാവദൂഷ്യ ആരോപണത്തിന്റെ പേരില്‍ നീക്കം ചെയ്തതിനെ തുടര്‍ന്നുള്ള സി.പി.എമ്മിന്റെ ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം എറണാകുളത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: