കൊല്‍ക്കത്ത: ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ താന്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുള്ള സി.പി.എം സംസ്ഥാന സമിതി അംഗം എം.എം.ലോറന്‍സിന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്ന് വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
കൊല്‍ക്കത്തയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വി.എസ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. രോഗബാധിതനായതുകൊണ്ടാണു ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ കാണാന്‍ പോയത്.
കുഞ്ഞനന്തന്റെ വീടിനടുത്തുളള പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹത്തെ സന്ദര്‍ശിക്കുകയായിരുന്നു. ഇതില്‍ ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ലെന്നു വിഎസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: