മോസ്ക്കോ: അടുത്തവര്‍ഷം നല്‍കാനുദ്ദേശിക്കുന്ന വിമാനവാഹിനിക്കുവേണ്ടിയുള്ള 11 മിഗ് യുദ്ധവിമാനങ്ങള്‍ റഷ്യ ഇന്ത്യക്ക് കൈമാറിയതായി മിഗ് കോര്പ്പറേഷന് മേധാവി സെര്ഗികൊരോട്കോവ് അറിയിച്ചു.
11 വിമാനങ്ങള്‍ ഇതുവരെ നല്‍കിയെന്നും ഇനി 5 വിമാനങ്ങള്‍ കൂടി ഈ വര്‍ഷാവസാനത്തോടെ നല്‍കുമെന്നും കൊരോട്കോവ് വാര്‍ത്താലേഖകരോടു പറഞ്ഞു. 2004 ലെ കരാര്‍പ്രകാരം റഷ്യ 16 മിഗ്-29 കെ വിമാനങ്ങള്‍ അഡ്മിറല്‍ ഗോര്ക് ഷോവിന്റെ നവീകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക സേനക്കു കൈമാറും. 974 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുന്ന കരാര്‍പ്രകാരം 2008 ല്‍ കപ്പല്‍ നല്‍കേണ്ടതായിരുന്നു. വിക്രമാദിത്യ എന്ന പുതിയ പേരിട്ടിരിക്കുന്ന കപ്പല്‍ ആധുനികവല്ക്കരിക്കാന് 1.5 ബില്യണ്‍ ഡോളറുകള്‍ അധിക ചെലവ് വേണ്ടിവന്നു. ഇതിന്നായുള്ള കാത്തിരിപ്പ് വര്‍ഷങ്ങളോളം നീളുകയും ചെയ്തു. മാര്‍ച്ച് 2010 ല്‍ 1.5 ബില്യണ്‍ ഡോളറിന്റെ മറ്റൊരു കരാര്‍ പ്രകാരം 29 മിഗ് യുദ്ധവിമാനങ്ങള്ക്കുകൂടി ഓര്‍ഡര്‍ നല്കുകയുണ്ടായി.
ബുധനാഴ്ച റഷ്യ ഈ ഓര്‍ഡര്‍ പ്രകാരമുള്ള ആദ്യവിമാനം ഇന്ത്യയുടെ പ്രതിനിധിക്ക് കൈമാറി. 2012 ല്‍ രണ്ടാം ബാച്ചിലെ യുദ്ധവിമാനങ്ങളും വിമാനവാഹിനി കപ്പലും കരാര്‍പ്രകാരം ഇന്ത്യക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: