തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂറുമാറ്റം തടയാനുള്ള ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സാണ് വീണ്ടും പുറപ്പെടുവിക്കുക.
നിയമസഭയിലും പാര്‍ലമെന്റിലുമുള്ള കൂറുമാറ്റ നിയമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 2005ലെ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമമാക്കിയില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
മെട്രോ റെയ്ല് പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമ്മനം-പുല്ലേപ്പടി റോഡ് വികസനത്തിന് 25 കോടി രൂപ നഗരസഭയ്ക്കു നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ മാതൃകയില്‍ കേരളത്തിലും കോര്പ്പറേഷന് രൂപീകരിക്കും.
തിരുവനന്തപുരത്തു മോണോ റെയില്‍ സംബന്ധിച്ച് പഠനം നടത്താന്‍ നാറ്റ് പാക്കിനോട് ആവശ്യപ്പെടും. കൊച്ചി മുളവുകാട് റോഡിനും കുമാരനല്ലൂര്‍ മേല്‍പ്പാലത്തിനും ഫാസ്റ്റ് ട്രാക്കില്‍ ഭൂമി ഏറ്റെടുക്കും. അണ് എയ്ഡഡ് സ്കൂളുകളുടെ ഫീസ് ഘടനയില്‍ ന്യൂനപക്ഷ-ഇതര സ്ഥാപനങ്ങളുമായി തുല്യത കൊണ്ടുവരും. ഇതിനായി കെ.ഇ.ആര് സെക്ഷന്‍ 29ല്‍ ഭേദഗതി വരുത്തും. മൂലേടം റെയ്ല് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തന നടപടികള്‍ ത്വരിതപ്പെടുത്തും.
ലൈബ്രറി കൗണ്‍സില്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും. പിരപ്പന്‍കോട് അന്തര്‍ദേശീയ നീന്തല്‍കുളത്തിനായി സ്ഥലം ആധാരം ചെയ്യുന്നതിനു മുദ്രവിലയില്‍ ഇളവ് നല്‍കും. സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കാന്‍ മേഴ്സിക്കുട്ടന്‍ പത്ത് സെന്റ് സ്ഥലം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: