തിരുവനന്തപുരം: സദാചാര പ്രശ്നങ്ങളെ ഗൗരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും വി.എസ് പറഞ്ഞു.
ഗോപി കോട്ടമുറിക്കലിനെതിരായ അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വി.എസ്. സദാചാര പ്രശ്നങ്ങളെ ഗുരുതരമായി കണ്ടതിനെ തുടര്‍ന്നാണ് പി.ശശിക്കെതിരെയും ഗോപി കോട്ടമുറിക്കലിനെതിരെയും നടപടി എടുത്തത്. ഈ നടപടികളെ വിഭാഗിയതയുമായി കൂട്ടികുഴയ്ക്കുന്നത് ശരിയല്ലെന്നും വി.എസ് പറഞ്ഞു.
സദാചാര ലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ല. നടപടികള്‍ എടുക്കുമ്പോള്‍ അത് വിഭാഗീയതയാണെന്ന് പറയുന്നത് തെറ്റ് ചെയ്തവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വി.എസ് പറഞ്ഞു. കാഞ്ഞങ്ങാട് താന്‍ നടത്തിയ പ്രസ്താവന ആശയകുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: