ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് കേരളം സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് സമര്‍പ്പിച്ചു. പ്രധാന ഡാമിന് അനുബന്ധമായി മറ്റൊരു ചെറിയ ഡാം നിര്‍മ്മിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നാലു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയാകും അണക്കെട്ടുകള്‍ നിര്‍മിക്കുക. മുഖ്യ അണക്കെട്ടിന് 53.22 മീറ്റര്‍ ഉയരവും അനുബന്ധ അണക്കെട്ടിന് 25 മീറ്ററുമായിരിക്കും ഉയരം.
600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: