വാഷിങ്ടണ്‍: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നു വരുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ചൈന. ആക്രമണങ്ങളില്‍ 25 പേര് കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ പരിശീലനം നേടിയവരാണ് ആക്രമണത്തിന് ഉത്തരവാദികളാണെന്നാണ് ചൈനയുടെ ആരോപണം. കാശ്ഗര്‍ മുനിസിപ്പല്‍ സര്‍ക്കാര്‍ നല്കുന്ന സൂചന പ്രകാരം പാകിസ്ഥാനില്‍ പരിശീലനം നേടിയ ഇ.ടി.ഐ.എം (ഈസ്റ്റ് ടര്ക്കിസ്ഥന് ഇസ്ലാമിക് മൂവ്മെന്റ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ സ്വഭാവം പരിശോധിക്കുമ്പോഴാണ് ഈ ഭീകരസംഘടനയുടെ പങ്കിനെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്.
ഭീകരരുള്‍പ്പെടെ 20 പേരാണ് ചൈനയില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ഒമ്പതു പേരും, ഞായറാഴ്ച നടന്ന ആക്രമണത്തില്‍ അഞ്ച് ഭീകരരുള്‍പ്പെടെ 11 പേരുമാണ് മരിച്ചത്. 2009 സിന്‍ജിയാംഗ് മേഖലാ തലസ്ഥാനമായ ഉറുംകിയില്‍ നടന്ന കലാപത്തില്‍ 200 പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു ഉയ്ഗൂര്‍ മുസ്ലീം വിഘടനവാദികള്‍ക്കെതിരെ ചൈന ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത്.
ഇക്കഴിഞ്ഞ ജൂലായ് 18 ന് ഹോട്ടന്‍ സിറ്റിയിലെ പോലീസ് സ്റ്റേഷന് ആക്രമിച്ച 14 കലാപകാരികളും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: