ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് ശനിയാഴ്ച ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയ പാക് തീവ്രവാദികളുമായാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടല്‍ നടന്നത്.
രണ്ട് സൈനികര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഒരാള്‍കൂടി ഇന്നലെ മരിച്ചു.
അതേസമയം, സൈനികരുമായി ശക്തമായി ഏറ്റുമുട്ടിയ തീവ്രവാദികള്‍ പാക് അധീന കാശ്മീരിലേക്ക് പിന്‍വലിയുകയും ചെയ്തു. എന്നാല്‍ ഓപ്പറേഷന് ഉപേക്ഷിച്ചിട്ടില്ലെന്ന് സൈനികര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറ്റം നടത്തുന്നത്.
ഇന്ത്യ-പാക് വിദേശമന്ത്രിതല കൂടിക്കാഴ്ച നടന്ന ജൂലൈ 27 ന് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി സൈനികര്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: