ന്യൂദല്‍ഹി: ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ സിബിഐ ചേദ്യം ചെയ്തു. മുംബൈയില്‍ നിന്നുള്ള സിബിഐ സംഘമാണ് ഷിന്‍ഡെയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാത്രിയോടെ ദല്‍ഹിയിലെത്തിയ സിബിഐ സംഘം ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
കാര്‍ഗില്‍ രക്തസാക്ഷികളുടെ സ്മരണക്കായി ഫ്ലാറ്റ് നിര്‍മ്മിച്ച് നിയമം ലംഘിച്ച് അനര്‍ഹരായവര്‍ക്ക് വിതരണം ചെയ്തുവെന്നതാണ് കേസ്. ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കാലയളവിലായിരുന്നു ആദര്‍ശ് ഹൗസിങ് കോംപ്ലക്സിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: