വാഷിംഗ്ടണ്‍: ചൈനയിലും ഇന്ത്യയിലും ഇന്ധന ഉപഭോഗത്തിലുള്ള വര്‍ധനവ് കണക്കിലെടുത്ത് 2025ഓടെ അമേരിക്കന്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത ഗാലന് 54.5 മെയിലാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായുണ്ടായ ഇന്ധന വില വര്‍ധനവ് വളരെ ദുസ്സഹമായിരുന്നു. 2017-ല്‍ ഇന്ധനക്ഷമതക്ക് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുന്ന വാഹന നിര്‍മ്മാതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. വികസിത രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ഇന്ധനത്തിന്റെ ഉപഭോഗം കൂടുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധനത്തിനുള്ള ആവശ്യകത ഉയര്ന്നുപോകുന്നതിനനുസരിച്ച് വിലകളും ഉയരും. ഇതിനെതിരെയുള്ള നടപടികള്‍ നാം സ്വന്തം നിലക്ക് സ്വീകരിക്കേണ്ടിയിരിക്കുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
2012 മുതല്‍ 2016 വരെ അമേരിക്കയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഇന്ധന ക്ഷമത വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരും വാഹന നിര്‍മ്മാതാക്കളും തമ്മിലുള്ള കരാര്‍. ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ക്രിസ്ലര്, ബിഎംഡബ്ല്യു, ഹോണ്ട, ഹുണ്ടായ്, ജാഗ്വര്‍, ലാന്‍ഡ്റോവര്‍, കിയ, മസ്ദ, മിത്സുബിഷി, നിസ്സാന്‍, ടൊയോട്ടാ, വോള്‍വോ ഇവയാണ് അമേരിക്കയില്‍ പ്രചാരത്തിലുള്ള 90 ശതമാനം കാറുകളും. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന ഇന്ധനത്തിനെതിരെയുള്ള വളരെ പ്രധാനമായ കാല്‍വെപ്പാണിതെന്ന് ഒബാമ അഭിപ്രായപ്പെട്ടു. 2009-ല്‍ ഉണ്ടാക്കിയ കരാറിനുശേഷം കഴിഞ്ഞ ദിവസത്തെ ധാരണ പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: