ശ്രീനഗര്‍: കാശ്മീരിലെ കുപ് വാര ജില്ലയിലെ റാഷംപോരാ ഗ്രാമത്തില്‍ ഏറ്റുമുട്ടലിലൂടെ സൈന്യം ഭീകരനെ വധിച്ചു. ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടു മുതല്‍ സുരക്ഷാ സേന പ്രദേശം വളഞ്ഞിരുന്നു. ഇതോടെ കുപ് വാര ജില്ലയില്‍ മാത്രം ഈ മാസം സൈന്യം വധിച്ച ഭീകരരുടെ എണ്ണം എട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: