തിരുവനന്തപുരം : ശ്രീരാമകൃഷ്ണാശ്രമങ്ങളുടെ മഠാധിപതി ആയിരുന്ന സ്വാമി ശക്രാനന്ദ(87) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നുരാവിലെ 9 മണിക്ക് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍. അരനൂറ്റാണ്ടിലേറെ തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും 10 വര്‍ഷം ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും അധിപതിയായിരുന്നു. അസുഖത്തെതുടര്‍ന്ന് ഒരു വര്‍ഷമായി ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.
കോട്ടയം കിടങ്ങൂര്‍ പടിക്കാമറ്റത്തില്‍ നാരായണപിള്ളയുടെയും മറ്റക്കര മണക്കുന്നത്ത് ഗൗരിക്കുട്ടിയമ്മയുടെയും ഏഴു മക്കളില്‍ ഇളയവനായി 1924ലാണ് ജനിച്ചത്. സുകുമാരന്‍നായര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമനാമം. കിടങ്ങൂര്‍ സ്കൂളില്‍ നിന്നു ഇന്റര്‍മീഡിയറ്റ് പാസ്സായി. 17-ാം വയസ്സില്‍ ബേലൂര്‍ മഠത്തില്‍ നിന്ന് ബ്രഹ്മചാരി മന്ത്രദീക്ഷ സ്വീകരിച്ചു. 1952ല്‍ ശങ്കരാനന്ദസ്വാമികളില്‍ നിന്നാണ് സന്ന്യാസം സ്വീകരിച്ചത്. കാലടി, മദിരാശി, മംഗലാപുരം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് തൃശൂര്‍ പുറനാട്ടുകര ആശ്രമത്തിലെത്തുന്നത്. അരനൂറ്റാണ്ടിലേറെ അവിടെ മഠാധിപതിയായി പ്രവര്‍ത്തിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: