ന്യൂദല്‍ഹി: കര്‍ണാടകയിലെ ബല്ലാരിയില്‍ നടത്തുന്ന മുഴുവന്‍ ഖനനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി നല്കിയ റിപ്പോര്‍ട്ടില്‍ വ്യാപക പരിസ്ഥിതി നാശമുണ്ടായതായുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ഉത്തരവ്.
ഖനനം മൂലം ബല്ലാരിയിലുണ്ടായ പരിസ്ഥിതി നാശം സംബന്ധിച്ച് വനം, പരിസ്ഥിതി മന്ത്രാലയം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അദ്ധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: