കോട്ടയം: അവധിയേച്ചൊല്ലി വാക്കുതര്‍ക്കങ്ങളുണ്ടായ താലൂക്ക് സപ്ളൈ ഓഫീസില്‍ നിന്നും അസിസ്റ്റന്‍ഡ് സപ്ളൈ ഓഫീസര്‍ ട്രാന്‍സ്ഫര്‍ വാങ്ങി പോയി. എല്‍ഡിക്ളാര്‍ക്ക് മധു ഇപ്പോഴും സസ്പെന്‍ഷനില്‍ തന്നെ. ലീവിനെച്ചൊല്ലി താലൂക്ക് സപ്ളൈ ഓഫീസില്‍ നടന്ന വാക്കുതര്‍ക്കവും എല്‍ഡിക്ളാര്‍ക്കിണ്റ്റെ സസ്പെന്‍ഷനും ജന്മഭൂമി നേരത്തെ റിപ്പോര്‍ച്ചു ചെയ്തിരുന്നു. കാഷ്വല്‍ ലീവില്‍ തിരിമറി കാണിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിനായിരുന്നു സസ്പെന്ഷന് വാങ്ങേണ്ടിവന്നതെന്നാണ് എല്‍ഡിക്ളാര്‍ക്ക് പറയുന്നത്. താലൂക്ക് സപ്ളൈ ഓഫീസിലെ അസിസ്റ്റന്‍ഡ് സപ്ളൈ ഓഫീസറും കായംകുളം സ്വദേശിയുമായ വനിതാ ഓഫീസര്‍ ഡ്യൂട്ടിസമയത്ത് ട്രെയിനിണ്റ്റെ സമയം നോക്കി വീട്ടില്‍ പോകുന്നത് തെറ്റാണെന്ന് വാക്കുതര്‍ക്കത്തിനിടയില്‍ പറഞ്ഞതോടെ വനിതാ ഓഫീസര്‍ക്ക് തലചുറ്റലുണ്ടാകുകയും ഓഫീസിലെ വനിതാ ജീവനക്കാര്‍ അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ റേഷന്‍കടയുടമകളും സംഘടനകളും ഇവര്‍ക്കെതിരെ അഴിമതി ആരോപിച്ച് രംഗത്തു വരാന്‍ തയ്യാറെടുത്തിരുന്നതായും അറിയാന്‍ കഴിഞ്ഞിരുന്നു. എല്ഡിക്ളാര്ക്കുമായുള്ള വാക്കുതര്‍ക്കത്തിനുശേഷം ഇതിനുള്ള ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും തനിക്ക് ഉന്നതങ്ങളില്‍ പിടിയുണ്ടെന്ന് വനിതാ ഓഫീസര്‍ പറഞ്ഞിരുന്നതായും എല്‍ഡിക്ളാര്‍ക്ക് പറഞ്ഞിരുന്നു. സംഭവത്തിനു ശേഷം വനിതാ ഓഫീസര്‍ അവധിയിലായിരുന്നു. ഈ സമയത്താണ് എല്‍ഡിക്ളാര്‍ക്കിന് സസ്പെന്ഷന് ഓര്‍ഡര്‍ ലഭിച്ചത്. അടുത്ത ദിവസം തന്നെ തണ്റ്റെ വീടിനു സമീപമുള്ള കരുനാഗപ്പള്ളി താലൂക്ക് സപ്ളൈ ഓഫീസിലേക്ക് വനിതാ ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ലഭിച്ചു. ഇതോടെ തനിക്ക് ഉന്നതങ്ങളില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്നുള്ള ഉദ്യോഗസ്ഥയുടെ വാക്കുകള്‍ ശരിവക്കും വിധമാണ് സംഭവങ്ങള്‍ നടന്നത്. സസ്പെന്‍ഷനെക്കുറിച്ച് സപ്ളൈ ഓഫീസര്‍ അറിഞ്ഞിട്ടില്ലെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: