ഇരിട്ടി: ൧൯-ാം മൈലില്‍ അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പട്ടാപകല്‍ മാന്യന്മാരെപോലെ പോലീസിന് മുന്നില്‍ വിഹരിച്ചിട്ടും പിടികൂടാന്‍ പോലീസ് തയ്യാറാകത്തതിനെതിരെ പ്രതിഷേധം രൂക്ഷം. കഴിഞ്ഞ ദിവസം സംഘ പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ക്രിമിനലുകളെ അറസ്റ്റുചെയ്യാനാണ് പോലീസ് മടികാണിക്കുന്നത്. ശാഖയില്‍ പങ്കെടുത്ത് തിരികെ പോവുകയായിരുന്ന ആര് എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുക വഴി സംഘപ്രവര്‍ത്തനം തടയാനാണ് മതമൗലിക വാദവുമായി നടക്കുന്ന ഇത്തരം ക്രിമിനലുകള്‍ ശ്രമിക്കുന്നത്. ലീഗുകാരും ചില തല്പരകക്ഷികളും ഇവര്‍ക്ക് മൗനാനുവാദം നല്‍കിയാണ് അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നത്. ൧൯ാം മെയില്‍, നരയംപാറ തുടങ്ങിയ കേന്ദ്രങ്ങളില്‍ അക്രമത്തിന് നേതൃത്വം നല്കുന്ന സ്ഥിരം ക്രിമിനലുകളായ ൧൯ാംമൈല്‍ നെല്ല്യാട്ടെ കൂരന്‍മൊയ്തുവിണ്റ്റെ മകന് അബ്ദുള്‍ജലീല്‍, ൧൯ാംമൈല്‍- അള്ളൊത്ത് റോഡിലെ ചോലയില്‍ വീട്ടിലെ ഹിഷാം, ൧൯-ാം മൈലിലെ ഹൊട്ടല്‍ ഉടമ സിഎച്ച് അബ്ദുള്‍ റഹ്മാെ ണ്റ്റ മകന് പത്രവിതരണക്കാരന് പാറക്കെട്ടില്‍ റയീസ്, സുരാസ് മന്‍സിലില്‍ ബ്രോക്കര്‍ ഉസ്മാണ്റ്റെ മകന് റഫീഖ്, പാറക്കെട്ടില്‍ മുസ്തഫയുടെ മകന് ഷഫീര്‍, ഓട്ടോഡ്രൈവര്‍ ചോലയില്‍ വീട്ടിലെ മസൂഖ്, ലത്തീഫ്, കളറോഡിലെ മഹ്ബുബ്, പാറക്കെട്ടിലെ മുഹമ്മദലിയുടെ മകന് നവാസ് തുടങ്ങിയവരാണ് പതിവായി നടക്കുന്ന മേഖലയിലെ ആക്രമണങ്ങളില്‍ പങ്കാളികള്‍. ഇവര്‍ പതിവായി പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന കക്ഷികളായിട്ടും നടപടിയെടുക്കാന്‍ പോലീസ് ഒരുമ്പെടാറില്ല. ഹിഷാം ക്രിമിനലുകളുടെ തലവനും നിരന്തരം ജില്ലക്ക് വെളിയില്‍ താമസിക്കുന്നയാളുമാണ്. ക്രഷറിന് സമീപത്ത് വച്ച് മുമ്പ് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ് ഈ ക്രിമിനലുകളെ സ്ഥിരമായി അന്വേഷിച്ച് വരികയാണ്. കൃത്യമായി ൧൯ാംമൈലില്‍ വിഹരിക്കുന്ന പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയുമെങ്കിലും ഇവരെ അറസ്റ്റുചെയ്യാനും നടപടികള്‍ സ്വീകരിക്കാനും പോലീസ് തയ്യാറാകുന്നില്ല. അക്രമത്തിന് ശേഷവും വിഹരിക്കുന്ന ഈ ക്രിമിനലുകള്‍ തികഞ്ഞ സമാധാനഭംഗമാണ് നടത്തുന്നത്. ് നിരന്തരം സ്വകാര്യ ബസുകള്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയും കാവി വസ്ര്തം ധരിച്ചവരെ ഭീഷണിപ്പെടുത്തുകയും അര്‍ദ്ദരാത്രിയിലും തമ്പടിക്കുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പിക്കുകയുമാണിവരുടെ പ്രധാന പ്രവൃത്തികള്‍. പരിസരപ്രദേശങ്ങളിലെ സദാചാരം ചമഞ്ഞുള്ള പോലീസ് പണിക്ക് ഈ ക്രിമിനലുകള്‍ ചുക്കാന്‍ പിടിക്കുകയും സ്വന്തം മതക്കാരെ വരെ ദ്രോഹിക്കുകയും ചെയ്യുന്നതും പതിവാണ്. ഇതില്‍ ജലീലടക്കമൂള്ള ക്രിമിനലുകള്‍ വിവാഹം കഴിച്ച് സ്തീധനം കൈക്കലാക്കി വഞ്ചന നടത്തിയ കേസില്‍ പ്രതികളായിട്ടുണ്ട്. സ്ഥിരമായി കുടുംബത്തിന് പോലും ശല്യമാകുന്ന നിലക്കാണ് ജലീലിണ്റ്റെതടക്കമുള്ള പ്രവര്‍ത്തനമെന്നിരിക്കെ, സാമൂഹ്യവിരൂദ്ധശല്യം നടത്തുന്ന ക്രിമിനലുകളെ അറസ്റ്റൂചെയ്യാത പോലിസ് നടപടി പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: