ന്യൂദല്‍ഹി: പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനുള്ള നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. ബില്ല് ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ ആദ്ധ്യക്ഷതയിലുള്ള സമതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക. ഇതില്‍ ചെയര്‍മാനടക്കം ഒമ്പത് അംഗള്‍ ഉണ്ടായിരിക്കും. അണ്ണാ ഹസാരയുടെ നേതൃത്വത്തിലുള്ള പൗരസമിതി പ്രതിനിധികളും മന്ത്രിമാര്‍ അടങ്ങിയ സമിതിയും തയ്യാറാക്കിയ കരടുബില്ലുകള്‍ പരിശോധിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ വരുത്തിയ ചില ഭേദഗതികളോടെ നിയമ മന്ത്രാലയം കരടിന് അന്തിമ രൂപം നല്‍കിയത്.
പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: