വാഷിംങ്ങ്ടണ്: അല്‍-ഖ്വായിദ നേതാവ് ഒസാമ ബിന്‍ലാദനെ വധിച്ചതോടെ ആഗോളതലത്തില്‍ യുഎസ് പൗരന്മാര്ക്കു നേരെയുള്ള ഭീകരാക്രമണ ഭീഷണി വര്‍ദ്ധിച്ചതായി ഒബാമ ഭരണകൂടം. ഭീകരവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് പൗരന്മാര് ജാഗ്രത പാലിക്കണമെന്നും യുഎസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
അമേരിക്കയുമായി ഉഭയകക്ഷി ബന്ധം സൂക്ഷിക്കുന്ന യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലകളില്‍ അല്‍-ഖായിദ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘങ്ങള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും യുഎസ് അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: