തൃശൂര്‍ : സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവരിക. കള്ളപ്പണം പൊതുസ്വത്തായി പ്രഖ്യാപിക്കുക, ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ റദ്ദാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സമാഹരണം സുതാര്യമാക്കുക, വിദ്യാഭ്യാസ രംഗത്തെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എബിവിപി തൃശൂര്ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലാറാലി നടത്തും. രാവിലെ 11ന് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്നാരംഭിക്കുന്ന പ്രകടനം തെക്കെ ഗോപുരനടയില്‍ സമാപിക്കും. സംസ്ഥാന പ്രസിഡണ്ട് പി.ആര്.ബാബുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗങ്ങളായ എംഎന്രഞ്ജിത്ത്, കെ.എസ്.സനൂപ്, എ.എ.അനില്‍കുമാര്‍, അനീഷ് കൃഷ്ണന്‍കുട്ടി, വി.വി.വിജിഷ, എ.വിഷ്ണുപ്രിയഎന്നിവര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: