കോട്ടയം: റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന റെഡ്ക്രോസ് നേഴ്സുമാരുടെ24-ാം അഖിലേന്ത്യാ സമ്മേളനം 31ന് രാവിലെ9.30 മുതല്‍ 4വരെ നാഗമ്പടം റെഡ്ക്രോസ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 9ന് സമ്മേളന നഗരിയില്‍ റെഡ്ക്രോസ് ഹോണററി സെക്രട്ടറി ബാബു എസ്.പ്രസാദ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളാ സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ കുര്യന് ജോയി മുഖ്യപ്രഭാഷണം നടത്തും. ബാബു എസ്.പ്രസാദ്, അഡ്വ. സി.ജോസ്ഫിലിപ്പ്, സജി കെ.ജേക്കബ്ബ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ആതുര സേവനരംഗം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തപ്പെടും. എം.ആര്.ഗോപാലകൃഷ്ണന് നായര്‍ മോഡറേറ്റര്‍ ആയിരിക്കും. വിവിധ സംസ്ഥാനങ്ങളിലായി സേവനമനുഷ്ഠിക്കുന്ന ആയിരത്തോളം പ്രതിനിധികള്‍ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: