കൊച്ചി: സ്വാശ്രയ പ്രവേശനത്തില്‍ ഇത്തവണത്തെ ഫലപ്രദമായ നടപടികള്‍ അസാധ്യമാണെന്ന് ഗ്രാമ വികസനമന്ത്രി മന്ത്രി കെ.സി.ജോസഫ്. അടുത്ത വര്‍ഷം സമഗ്രമായ സ്വാശ്രയനിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ പ്രശ്നത്തില്‍ മുഹമ്മദ് കമ്മിറ്റി എടുത്ത നടപടികള്‍ ഫലപ്രദമായില്ലെന്നും മന്ത്രി പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കു ഭരണം മാറിയത് ഉള്‍ക്കൊള്ളാനായിട്ടില്ല. കള്ളവോട്ട് പരാമര്‍ശത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് മാപ്പുപറയണം. ഇതു മാന്യതയ്ക്കു ചേര്‍ന്ന പരാമര്‍ശമല്ല.
വോട്ടെടുപ്പു സമയത്തു കെ. അച്യുതനും വര്‍ക്കല കഹാറും നിയസഭയില്‍ നിന്നു പുറത്തുപോയതു ശരിയായില്ല. ഇതിന് ന്യായീകരണമില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു. നാല് വോട്ടിന്റെ ഭൂരിപക്ഷം മാത്രം സര്‍ക്കാരിനുള്ള സാഹചര്യത്തില്‍ അംഗങ്ങള്‍ കുറച്ചുകൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കേണ്ടതായിരുന്നു.
ഇതൊരു മുന്നറിയിപ്പാണെന്നും കെ.സി ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: