ന്യൂദല്‍ഹി: രാജ്യത്തെ അനധികൃത ഖനനം തടയുന്നതിന് നിയമ നിര്‍മ്മാണം കൊണ്ടു വരണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ ആവശ്യപ്പെട്ടു. പദ്ധതികളുടെ പാരിസ്ഥിതിക അനുമതിക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും അനധികൃത ഖനനം നടക്കുന്നുണ്ടെന്നും ഒരു സംസ്ഥാനത്തിന്റെയും പേര് പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യത്തിന് അകത്ത് നടക്കുന്ന അനധികൃത നടപടികള്‍ തടയുന്നതില്‍ ഭരണ സംവിധാനം ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്രീന്‍ ട്രിബ്യൂണല്‍ ഉള്‍പ്പടെയുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണം രാജ്യത്ത് ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് അഭിപ്രായപ്പെട്ടു. വ്യവസായവത്ക്കരണത്തിന്റെയും വികസനത്തിന്റെയും പേരില്‍ പ്രകൃതി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഗോള പരിസ്ഥിതിയും ദുരന്ത നിവാരണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഒന്നിച്ച് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: