ലണ്ടന്‍: ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ന്യൂസ് ഒഫ് ദ് വേള്‍ഡിന് പിന്നാലെ സണ്‍ഡേ മിററും ഡെയ്ലി മിററും പ്രതിക്കൂട്ടില്‍. ചൂടന്‍ വാര്‍ത്തകള്‍ക്കായി ഇരുപത്രങ്ങളും ഫോണ്‍ ചോര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നതിന് തെളിവുകള്‍ ലഭിച്ചു.
സണ്‍ഡേ മിറര്‍ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടതു ബിബിസിയാണ്. 10 വര്‍ഷം സണ്‍ഡേയില്‍ ജോലി ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് വിവാദമാകുന്ന വിവരം പുറത്തുവിട്ടത്. ബ്രിട്ടീഷ് നടി ലിസ് ഹള്ളിയും ഫുട്ബോള്‍ താരം റിയോ ഫെര്‍ഡിനന്റ് ഉള്‍പ്പെടെയുള്ള പ്രശസ്തരുടെ ഫോണ്‍ സംഭാഷണങ്ങളാണു ചോര്‍ത്തിയത്. ഇതിന് താന്‍ ദൃക്സാക്ഷിയാണെന്ന് ലേഖകന്‍ ബി.ബി.സിയോട് പറഞ്ഞു.
എല്ലാ ദിവസവും പ്രമുഖ വ്യക്തികളുടെ ഫോണ്‍ സണ്‍ഡേ മിറര്‍ ചോര്‍ത്തിയിരുന്നു. ആ ജോലി ഏല്‍പ്പിച്ചിരുന്ന ലേഖകര്‍ ഭംഗിയായി ചോര്‍ത്തല്‍ കൈകാര്യം ചെയ്തിരുന്നു. ഏറ്റവും നന്നായി ഫോണ്‍ ചോര്‍ത്തിയിരുന്ന ലേഖകരെ ‘ മാസ്റ്റര്‍ ഓഫ് ഡാര്‍ക് ആര്‍ട്സ് ‘ എന്നാണ് സ്ഥാപനത്തില്‍ വിളിച്ചിരുന്നതെന്നും പേര് വെളിപ്പെടുത്താത്ത ലേഖകന്‍ ന്യൂസ് നൈറ്റ് പരിപാടിയില്‍ പറഞ്ഞു.
ഡെയ് ലി മിറര്‍ മുന്‍ ലേഖകന്‍ ജയിംസ് വിറ്റ് വല്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ നല്കാന് തയാറായി രംഗത്തെത്തി. 1990കളില്‍ പ്രശ്സതരുടെ ഫോണ്‍ ചോര്‍ത്താന്‍ മാനെജ്മെന്റ് ആവശ്യപ്പെട്ടതായി ഒരു ഓസ്ട്രേലിയന്‍ പത്രത്തോട് വിറ്റ് വല്‍ പറഞ്ഞു. ട്രിനിറ്റി മിററിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളാണ് സണ്‍ഡേ മിററും ഡെയ്ലി മിററും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: