കുമളി: കേരളത്തില്‍ പകര്‍ച്ച പനി പടര്‍ന്നതോടെ തമിഴ്നാട് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. അതിര്‍ത്തികളിലെ ചെക്ക്പോസ്റ്റില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് പ്രതിരോധ സംവിധാനങ്ങള്‍ ആരംഭിച്ചു.
കേരള തമിഴ്നാട് അതിര്‍ത്തിയിലെ ലോവര്‍ ക്യാമ്പ്, കമ്പംമെട്ട്, ബോഡി മെട്ട് എന്നീ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപമാണ് ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. കേരളത്തില്‍ എച്ച്1എന്‍1 ഉള്‍പ്പടെയുള്ള വിവിതരം പനികള്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ചത്.
ഒരു ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും രണ്ട് വില്ലേജ് ഹെല്‍ത്ത് നഴ്സുമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ യാത്രക്കാരെയാണ് പരിശോധനാവിധേയമാക്കുന്നത്.
പനിയോ ചുമയോ ഉള്ളവരെ കണ്ടെത്തിയാല്‍ ചെക്ക്പോസ്റ്റില്‍ വച്ച് തന്നെ കൂടുതല്‍ പരിശോധന നടത്തും. എച്ച്1 എന്‍1 പോലെയുള്ളവയുടെ ലക്ഷണങ്ങളുമായാണ് എത്തുന്നതെങ്കില്‍ തേനി മെഡിക്കല്‍ കോളേജിലേക്കോ ദേവികുളം സര്‍ക്കാര്‍ ആശുപത്രീലേക്കോ മാറ്റും. ഇവിടെ എച്ച്1എന്‍1 പരിശോധന നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാധാരണ പനിയുള്ളവരെ ആവശ്യമായ മരുന്നുകള്‍ നല്കി വിട്ടയയ്ക്കും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് മണിവരെയാണ് പരിശോധന. ഇത് 2 4 മണിക്കൂര്‍ സമയത്തേയ്ക്ക് ആക്കുന്നതിനെക്കുറിച്ചും തമിഴ്നാട് വകുപ്പ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: