കോട്ടയം: നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടുകാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. എംസിറോഡില്‍ കുറിച്ചി ഔട്ടപോസ്റ്റിനുസമീപം ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഭാഗത്ത് കാര്‍ ഇറക്കിയതിനുശേഷം തിര്യെ പോകുംവഴിയാണ് വഞ്ചിപ്പുരയ്ക്കല്‍ അപ്പുവിണ്റ്റെ വീട്ടിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറിയത്. ലോറിയിടിച്ച് വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: