ഫ്ലോറിഡ: മുപ്പത് വര്‍ഷത്തെ അമേരിക്കന്‍ പരിശ്രമങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ബഹിരാകാശവാഹനം അറ്റ്ലാന്റിസ് ഗ്രീന്‍വിച്ച് സമയം 9.56ന് കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചെത്തി. വര്‍ധിച്ച ചെലവുമൂലം ഇനി ഇത്തരം ദൗത്യങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ ബഹിരാകാശ സഞ്ചാരികളെ ശൂന്യാകാശത്തിലെത്തിക്കാന് രാജ്യത്തിന് സ്വന്തം നിലയ്ക്ക് കഴിയില്ല. എന്നാല്‍ ഈ ദൗത്യത്തിന് സ്വകാര്യ സംരംഭകരെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ പരിശ്രമം വിജയത്തിലെത്തിക്കാന്‍ മൂന്നുനാല് വര്‍ഷങ്ങള്‍ എടുത്തേക്കും. ഇതിനിടയില്‍ യാത്രികരെ ആകാശത്തിലെത്തിക്കാന് റഷ്യന്‍ ബഹിരാകാശ വാഹനങ്ങളുടെ സഹായം അമേരിക്ക തേടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: