മനാലി: ഹിമാചല്‍ പ്രദേശിലെ മനാലിയിലുണ്ടായ മേഘപാതത്തില് എട്ടു തൊഴിലാളികളെ കാണാതായി. 22 തൊഴിലാളികള്‍ക്കു പരുക്കേറ്റു. മനാലിക്കു 18 കിലോമീറ്റര്‍ ചുറ്റളവിലാണു ശക്തമായ മേഘപാതമുണ്ടായത്.
ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം എട്ടു കിലോമീറ്റര്‍ അകലെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. തുരങ്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ധുന്ഡി ബേസ് ക്യാംപില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അപകടത്തിനു തൊട്ടുമുന്‍പാണ് ഇവിടെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: