കോട്ടയം: വാഹനങ്ങളുടെ ഫുട്പാത്ത് പാര്‍ക്കിംഗ് കാല്‍നടക്കാരെ വലക്കുന്നു. കോട്ടയം നഗരമദ്ധ്യത്തില്‍ തിരുനക്കര മൈതാനത്തും ഗാന്ധിസ്ക്വയറിനടുത്തുമൊക്കെ വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും നഗരത്തില്‍ ഏറെ കാല്‍നടക്കാര്‍ യാത്രചെയ്യുന്ന തിരക്കേറിയ ഫുട്പാത്തുകളില്‍ ഇരുചക്രവാഹനങ്ങളുടെ ക്രമാതീതമായ പാര്‍ക്കിംഗ് മൂലം ജനങ്ങള്‍ വലയുകയാണ്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഫുട്പാത്തുകളോട് ചേര്‍ന്നുള്ള സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരില്‍ നിന്നും പണം കൈപ്പറ്റി ഇവര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്ന വ്യാപക പരാതിയാണുയരുന്നത്. അനധികൃത പാര്‍ക്കിംഗിനെതിരെ പോലീസ് ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ്. ഫുട്പാത്തുകള്‍ വഴിയോര കച്ചവടക്കാരും വാഹനപാര്‍ക്കിംഗിനും ഉപയോഗപ്പെടുത്തുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് വാഹനഗതാഗതത്താല്‍ തിരക്കേറിയ റോഡുകളെ ഫുട്പാത്തായി ഉപയോഗപ്പെടുത്തേണ്ട ഗതിയാണ് നിലവിലുള്ളത്. കാല്‍ നടയാത്രക്കാരെ വാഹനങ്ങള്‍ മുട്ടി അപകടം വരാനുള്ള സാദ്ധ്യതയേറെയാണ്. നഗരത്തിലെ ഫുട്പാത്തുകള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പു പണികഴിപ്പിച്ചുള്ളതാണ്. വാഹനങ്ങള്‍ കുറവുള്ള ജനസാന്ദ്രത കുറഞ്ഞ കാലഘട്ടത്തിണ്റ്റെ അവസ്ഥക്കനുസരിച്ചുള്ള നിര്‍മ്മിതി. വര്‍ഷങ്ങള്‍ മുന്നോട്ടു പോകുകയും വാഹനങ്ങളും ജനസാന്ദ്രതയും ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും വര്‍ദ്ധിക്കുകയും ചെയ്തതോടെ നഗരത്തിലെ റോഡുകളും ഫുട്പാത്തുകളും ഒക്കെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ നഗരവികസന തന്ത്രം പറയുന്നതല്ലാതെ നാളിതുവരെ ഇത് പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങാത്തത് അപലപനീയമാണ്. പുനര്‍നിര്‍മ്മിതിക്ക് കാലതാമസമുണ്ടെങ്കില്‍ നിലവിലുള്ള കാലഹരണപ്പെട്ട ഫുട്പാത്തുകളെങ്കിലും പുനര്‍നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കുകയും അനധികൃതവാഹനപാര്‍ക്കിംഗും കച്ചവടവുമൊക്കെ ഒഴിപ്പിച്ച് കാല്‍നടയാത്രക്കാര്‍ക്കായി ഫുട്പാത്ത് ഒരുക്കിയെടുക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ കാല്‍നടക്കാര്‍ക്ക് ഉപയോഗമില്ലാത്തയിടങ്ങളെ ഫുട്പാത്തെന്നു വിളിക്കുന്നത് വിരോധാഭാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: