എരുമേലി: കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെണ്റ്ററിണ്റ്റെ വികസനത്തിനായി ഹൗസിംഗ് ബോര്‍ഡ് വക അധികസ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വൈകുന്നതോടെ സെണ്റ്ററിണ്റ്റെ വികസനം അനിശ്ചിതത്വത്തിലേക്ക്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആരംഭിച്ച സെണ്റ്റര്‍ കഴിഞ്ഞെ ൧൩ വര്‍ഷത്തിനിടയില്‍ നിത്യവരുമാനത്തിണ്റ്റെ കാര്യത്തില്‍ വാന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് പല സെണ്റ്ററുകളും അടുത്തയിടെ ഡിപ്പോകളായി സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും എരുമേലി സെണ്റ്ററിനെമാത്രം ഒഴിവാക്കുകയായിരുന്നു. കെഎസ്ആര്‍ടിസി സെണ്റ്ററിണ്റ്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം വേണമെന്ന കോര്‍പറേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല. ഇതിനിടെ ഹൗസിംഗ് ബോര്‍ഡ് തളികപ്പാറയില്‍ വിലക്കു വാങ്ങിയ സ്ഥലം കെഎസ്ആര്‍ടിസിയുടെ വികസനാവശ്യത്തിനായി വിലക്കു തന്നെ വിട്ടുതരണമെന്ന ജനങ്ങളുടെയും പഞ്ചായത്തിണ്റ്റെയും ആവശ്യത്തെ തുടര്‍ന്ന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഹൗസിംഗ് ബോര്‍ഡ് വക സ്ഥലം ലേലത്തില്‍ വില്ക്കാന് തീരുമാനിക്കുകയായിരുന്നു. ഭൂമി വില്‍ക്കാനുള്ള ഹൗസിംഗ് ബോര്‍ഡിണ്റ്റെ ഏകപക്ഷീയമായ തീരുമാനം വിവാദമായതോടെ ഭൂമികച്ചവടം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കോടതിയെ സമീപിക്കുകയായിരുന്നു. ശബരിമല സീസണിലടക്കം എരുമേലിയില്‍ നൂറുകണക്കിനു ബസുകളാണ് എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ആവശ്യപ്പെട്ട പല ബസ് സര്‍വീസുകളും തുടങ്ങാന്‍ പോലും പറ്റാതെ വട്ടംകറങ്ങുകയാണ് എരുമേലി സെണ്റ്റര്‍. എരുമേലിയിലെ പല ദീര്‍ഘദൂര സര്‍വീസുകളും വാന്‍ റിക്കാര്‍ഡ് കളക്ഷനോടെയാണ് അവസാനിക്കുന്നത്. മറ്റ് പല ഡിപ്പോകളിലുള്ളതിനേക്കാളും ഇരട്ടി വരുമാനമാണ് ഒന്നോ രണ്ടോ സര്വ്വീകുകളില് നിന്നുപോലും ലഭിക്കുന്നത്. മിക്കപ്പോഴും ബസുകളുടെ കാലപ്പഴക്കവും തകരാറും കാരണം സര്‍വ്വീസുകള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജീവനക്കാര്‍തന്നെ പറയുന്നു. ഇതിനിടെ കെഎസ്ആര്‍ടിസി സെണ്റ്ററിണ്റ്റെ വികസനത്തിനായി ഹൗസിംഗ് ബോര്‍ഡ് വക സ്ഥലം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡനൃ മോളിമാത്യു പറയുന്നത്. സ്ഥലം ഏറ്റെടുക്കണമെങ്കില്‍ വന്‍തുക കൊടുക്കണം. ഈ തുക കണ്ടെത്താനുള്ള മാര്‍ഗ്ഗം പരിമിതമായതാണ് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്തിണ്റ്റെ ആവശ്യം നിരാകരിച്ചുകൊണ്ട് ഭൂമി വില്‍ക്കാനുള്ള നടപടികള്‍ ഹൗസിംഗ് ബോര്‍ഡ് വീണ്ടും നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. കോടതിവിധി ബോര്‍ഡിന് അനുകൂലമായാല്‍ അടിയന്തിര നടപടിയുടെ ഭാഗമായി ഭൂമി ലേലം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഹൗസിംഗ് ബോര്‍ഡ് വക ഭൂമി ലേലം ചെയ്യാന്‍ തുടങ്ങിയാല്‍ ഭൂമി പിടിക്കാനുള്ള നീക്കത്തിനായി കരാറുകാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിയുടെ അധികമായി വരുന്ന ബസുകള്‍ക്ക് പാര്‍ക്കിംഗിനായി പഞ്ചായത്ത് സ്ഥലം വാകടയ്ക്ക് എടുത്തു കൊടുക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. പതിനായിരക്കണക്കിനു രൂപയാണ് പഞ്ചായത്ത് വര്‍ഷങ്ങളായി ഇതിനായി ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. അധികം സ്ഥലം വരുന്നതോടെ ടൗണിലെ പകുതിയോളം ഗതാഗതക്കുരുക്ക് തീരുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഏറ്റവുമധികം ഗതാഗത പ്രതിസന്ധിയുണ്ടാകുന്നതും ശബരിമല സീസണില്‍ത്തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: