കോട്ടയം: മെഡിക്കല്‍ കോളേജ് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുള്ളില്‍ പൊതുകക്കൂസില്‍ നിന്നുള്ള മാലിന്യം പൊട്ടിയൊഴുകുന്നു. മാലിന്യം പുറത്തേയ്ക്കൊഴുകിത്തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല്. പരാതിപ്പെട്ടപ്പോള്‍ കംഫര്‍ട്ട് സ്റ്റേഷണ്റ്റെ ലൈസന്‍സി കോണ്ട്രാക്ടര് കാഞ്ഞിരപ്പള്ളിക്കാരനാണെന്നും അയാള്‍ തന്നെയാണ് മാലിന്യം നീക്കം ചെയ്യേണ്ടതെന്നുമാണ് പഞ്ചായത്തിണ്റ്റെ മറുപടി. തുടര്‍ന്ന് കോണ്‍ട്രാക്ടറെ വിവരം അറിയിച്ചപ്പോള്‍ മാലിന്യം നീക്കുന്നത് ഞങ്ങളുടെ ജോലി അല്ലെന്നും പഞ്ചായത്തിണ്റ്റെ ഉത്തരവാദിത്വമാണെന്നും മറുപടി ലഭിച്ചു. പരാതിക്കാരെ ക്രൂരമായിഭീഷണിപ്പെടുത്തുകയും അസഭ്യങ്ങള്‍ പറയുകയും ചെയ്തു. മാലിന്യം വലിയ തോതില്‍ തളം കെട്ടിക്കിടക്കുന്നതുമൂലം കൊതുകുകള്‍ മുട്ടയിട്ടുപെരുകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാലിന്യം മൂലമുള്ള ദുര്‍ഗന്ധം പരിസരവാസികളെയും കടക്കാരെയും കഷ്ടപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: