കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ മൂന്നുമാസത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 82.49കോടി രൂപയുടെ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞതായി ബാങ്ക് ചെയര്മാന് അമിതാഭ്ഗുഹ, മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.എ.ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 41.15 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കിന്റെ ഡിപ്പോസിറ്റ് 35.54 ശതമാനം വര്‍ധിച്ച് 31622 കോടിയായി. 22151 കോടി രൂപയാണ് ഈ കാലയളവില്‍ ബാങ്ക് വായ്പ നല്‍കിയിട്ടുള്ളത്. ബാങ്കിന്റെ ആകെ വ്യാപാരം 53773 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു.
ബാങ്ക് ഡിപ്പോസിറ്റും ലോണും ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ബാങ്ക് ശാഖകളുടെ എണ്ണം 580 ല്‍നിന്നും 643 ആയി വര്‍ധിച്ചു. 57 പുതിയ ശാഖകള്‍ കൂടിതുറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ ബാങ്ക് ശാഖകളുടെ എണ്ണം 700 ആകും. നാഗാലാന്റില്‍ ഉടന്‍ തന്നെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ തുറക്കുമെന്ന് എംഡി ഡോ.വി.എ.ജോസഫ് അറിയിച്ചു. കാര്‍ഷികമേഖലയില്‍ 18 ശതമാനം വായ്പ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: