Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രേഷണ ഒഴിവാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2011, 10:52 pm IST
in Samskriti

ഓരോ നിമിഷവും മക്കളെക്കുറിച്ച്‌ ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ്‌ പുത്രേഷണ. എന്റെ മകന്‍, എന്റെ മകള്‍…. അവര്‍ വളര്‍ന്നു വലുതായി സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍, നിങ്ങളെ ശ്രദ്ധിക്കാതാകുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു. “ഞാന്‍ ഇവനുവേണ്ടി എന്തെല്ലാമാണ്‌ ചെയ്തത്‌, ഇവന്‍ ഇപ്പോള്‍ എന്നോട്‌ സംസാരിക്കുന്നുപോലുമില്ല.” തുടങ്ങിയ പരാതികള്‍. അവര്‍ ഈ ലോകത്തില്‍ വന്നുചേര്‍ന്നതിനുള്ള കാരണക്കാര്‍ മാത്രമാണ്‌ നിങ്ങള്‍, ഇതിനപ്പുറത്തൊന്നുമില്ല. അവര്‍ ഈശ്വരന്റെ സന്തതികളാണ്‌. പക്ഷേ, എന്റെ മക്കള്‍, എന്റെ മക്കള്‍… ഈ ധാരണ നിങ്ങളുടെ മനസ്സിനെ രോഗിയാക്കുന്നു. ഈ ജ്വരം നിങ്ങളെ ദോഷകരമായി ബാധിക്കുന്നു. ജ്വരഗ്രസ്തനായിത്തീരുമ്പോള്‍ മക്കള്‍ക്കേതാണ്‌ നല്ലത്‌, ഏതാണ്‌ ചീത്ത എന്ന്‌ തിരിച്ചറിയാനുള്ള കഴിവുപോലും നിങ്ങള്‍ക്ക്‌ നഷ്ടമാകുന്നു.

നിങ്ങള്‍ സ്വന്തം ചിന്തകളും ആശയങ്ങളും അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ധാരണകളില്‍ നിങ്ങള്‍ സന്തുഷ്ടരാണോ? എല്ലാ മതാപിതാക്കളും മക്കളുടെ നന്മയെ ഓര്‍ത്തു, സ്നേഹം കൊണ്ടുമാത്രമാണിങ്ങനെയെല്ലാം ചെയ്യുന്നത്‌. ഈ ലോകത്തില്‍ എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. എന്നിട്ടും ഇത്രയും പ്രശ്നങ്ങളും, ദുഃഖവും, വേദനയും എവിടെ നിന്നാണ്‌ ഉണ്ടാകുന്നത്‌? ഈ ആഗ്രഹം അല്ലെങ്കില്‍ പുത്രേഷണയാണ്‌ ഇതിനു കാരണം. എന്റെ മക്കള്‍, എന്റെ മകന്‍, എന്റെ മകള്‍… ഇതാണ്‌ ഓരോരുത്തരുടെയും ചിന്താഗതി.

തത്ഫലമായി നമ്മള്‍ മറ്റു കുഞ്ഞുങ്ങളെ മറക്കുന്നു. ഓരോ മാതാപിതാക്കള്‍ക്കും അവനവന്റെ മക്കള്‍ മറ്റുള്ളവരെക്കാള്‍ കേമനും ബുദ്ധിമാനുമായിത്തീരുന്നു. ഒരിക്കല്‍ എന്റെ ഒരു ഭക്തന്‍ അദ്ദേഹത്തിന്റെ നാലുമാസം പ്രായമായ കുഞ്ഞിനെ കാണിച്ചുകൊണ്ട്‌ പറഞ്ഞു, “ഗുരുജി, എന്റെ കുഞ്ഞ്‌ അതീവ ബുദ്ധിമാനാണ്‌. താങ്കളുടെ ഫോട്ടോ കാണുമ്പോഴേക്കും തിരിച്ചറിയുന്നു.” ഓരോ ശിശുവും ബുദ്ധിമാനാണ്‌. പക്ഷേ, സ്വന്തം കുഞ്ഞിനോടുള്ള മോഹം കൊണ്ട്‌ ഈ ധാരണ ഉറപ്പിച്ചെടുക്കുന്നു – ഇതാണ്‌ പിന്നീട്‌ ദുഖത്തിന്‌ കാരണമായിത്തീരുന്നത്‌.

പുത്രസ്നേഹം നിമിത്തം നിങ്ങള്‍ പരവശരായിരിക്കുന്നു. പിന്നീട്‌ പറയുന്നു, “ഗുരുജി, മകനെ വളര്‍ത്താന്‍ ഞാന്‍ എന്റെ ജീവിതം ബലിയര്‍പ്പിച്ചു. ഇപ്പോള്‍ ഇവന്‍ എന്നെ തിരിഞ്ഞുനോക്കുന്നില്ല.” – ഇങ്ങനെ ജീവിതം ദുഃഖപൂര്‍ണവും വിഷാദപൂര്‍ണവുമായിത്തീരുന്നു. പുത്രസ്നേഹം നിങ്ങളുടെ ചേതനയെ അടിച്ചമര്‍ത്തുന്നു. നിങ്ങളുടെ മനസ്സും സത്ഗുണങ്ങളും ഉള്ളിലേക്ക്‌ വലിയുന്നു.

ശരീരം വെടിഞ്ഞ്‌ പോകുമ്പോഴും ഇങ്ങനെയുള്ളവരുടെ ക്രോധവും വെറുപ്പും നിറഞ്ഞ മനസ്സ്‌ മക്കള്‍ക്ക്‌ ചുറ്റും വ്യാപരിച്ചു കൊണ്ടിരിക്കുന്നു. വീണ്ടും വീണ്ടും അവരുടെ വീട്ടില്‍ തന്നെ, കുടുംബത്തില്‍ തന്നെ നിങ്ങള്‍ ജനിക്കുന്നു. പുത്രേഷണ നിങ്ങളെ ബന്ധിച്ചുകൊണ്ടേയിരിക്കുന്നു.

ആസക്തിയില്ലാത്ത കുട്ടികളെ വളര്‍ത്തുക, അവരെ ശ്രദ്ധിക്കുക അത്‌ ഒരു കലയാണ്‌. മക്കള്‍ ഈശ്വരന്റെ തന്നെ പ്രതിരൂപമാണ്‌, ഈശ്വരന്റെ മക്കളാണ്‌. ഈ ചിന്തയോടെ അവരെ വളര്‍ത്തുക. പകരമായി അവരില്‍ നിന്ന്‌ ഒന്നും പ്രതീക്ഷിക്കാതിരിക്കുക. ഇങ്ങനെ ദിവ്യസ്നേഹം നല്‍കി മക്കളെ വളര്‍ത്തിയാല്‍ പുത്രമോഹത്തില്‍ നിന്നുണ്ടാകുന്ന ദുരിതം നിങ്ങളെ സ്പര്‍ശിക്കുകയില്ല.

ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.