ഇരിക്കൂറ്: തളിപ്പറമ്പ് താലൂക്കിലെ പടിയൂറ് പഞ്ചായത്തില്‍പ്പെട്ട കല്യാട് വില്ലേജിലെ ചെങ്കല്‍ കുംഭകോണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. അനധികൃതമായ ചെങ്കല്‍ ഖനനം നടത്തിയ ഊരത്തൂറ്‍ കല്യാട് മേഖലകളിലെ ചെങ്കല്‍ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം നല്കിയ പത്രക്കുറിപ്പിലാണ് കൃഷ്ണദാസ് ഈ ആവശ്യമുന്നയിച്ചത്. സര്‍ക്കാറിണ്റ്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും ചെങ്കല്‍മാഫിയ കഴിഞ്ഞ ൧൦ വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ ചെങ്കല്ലുകളാണ് ഖനനം ചെയ്തിട്ടുള്ളത്. റവന്യൂ ഉദ്യോഗസ്ഥരുടെയും സിപിഎം ലോക്കല്‍, ഏരിയാ നേതൃത്വത്തിണ്റ്റെയും ഒത്താശയോടു കൂടിയാണ് ഈ വാന്‍ അഴിമതി നടന്നത്. കല്ല്യാട് വില്ലേജിലെ റി.സ ൩/൧, ൪൬/൧, ൨൩/൧ എന്നീ നമ്പറുകളിലുള്ള സ്ഥലങ്ങളിലുള്ള ൧൦൦൦ ഏക്കറോളം സര്‍ക്കാര്‍ ഭൂമി അധികാരത്തിണ്റ്റെ തണലില്‍ കയ്യേറി ൩൦൦ കോടിയോളം രൂപയുടെ ചെങ്കല്ലുകളാണ് ൧൦ വര്‍ഷത്തിനുള്ളില്‍ കൊള്ളയടിച്ചത്. ഈ മേഖലയിലെ പല സിപിഎം നേതാക്കളും ബിനാമികളായിട്ടാണ് മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഈ അഴിമതികളിലൂടെ കോടികള്‍ സംഭരിച്ച രാഷ്ട്രീയ നേതാക്കളുടെയും ചെങ്കല്‍ മുതലാളിമാരുടെയും സ്വത്തുവകകള്‍ കണ്ടെത്താനും ഈ വാന്‍ തീവെട്ടിക്കൊള്ളക്ക് കൂട്ടു നിന്ന റവന്യൂ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി മട്ടന്നൂറ്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി.വി.നാരായണന്, വൈസ് പ്രസിഡണ്ട് വി.കെ.ജി.ഊരത്തൂറ്‍, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, എം.ബാബുരാജ്, ടി.ഫല്ഗുനന് എന്നിവരും കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: