സ്വന്തം ലേഖകന്‍
കണ്ണൂറ്: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പാദ്യവുമായി ബന്ധപ്പെട്ട് ഉയരുന് ചര്‍ച്ചകളും ചിലര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും അസംബന്ധവും അപ്രസക്തവുമാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. കണ്ണൂരില്‍ ബാലഗോകുലം സംസ്ഥന വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നയാപൈസപോലും ക്ഷേത്രഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കാത്ത മഹാവിപ്ളവകാരികള്‍ മുതല്‍ ഭൂപരിഷ്കരണ നിയമം മുന്‍കൂട്ടിയറിഞ്ഞ് സ്വന്തം സ്വത്ത് മുഴുവന്‍ ട്രസ്റ്റിന് കീഴിലാക്കിയ മുന്‍ നീതിന്യായാധിപന്‍ വരെ ക്ഷേത്രത്തിണ്റ്റെ സമ്പാദ്യം പൊതുസ്വത്താക്കണമെന്ന് പ്രസംഗിച്ച് നടക്കുകയാണ്. പത്മനാഭണ്റ്റെ സ്വത്തും സമ്പാദ്യവും ഒരിക്കലും നിധിയല്ല. അവകാശികളില്ലാത്ത ഏതെങ്കിലും പ്രത്യേക സ്ഥലത്തുനിന്ന് ലഭിക്കുന്നതിനെയാണ് നിധിയെന്ന് വിശേഷിപ്പിക്കുന്നത്. ഭാരതീയ വിശ്വാസപ്രകാരം സ്വത്ത് കൈവശം വെക്കാനുള്ള അധികാരം ഈശ്വരനുണ്ട്. ജനങ്ങള്‍ ദക്ഷിണയായി നല്കിയതല്ല പത്മനാഭണ്റ്റെ സ്വത്തുക്കള്‍. മറിച്ച് തിരുവിതാംകൂറ് രാജാക്കന്മാര് നിയമവിധേയമായി പത്മനാഭന് സമര്‍പ്പിച്ചവയാണവ. നാല്ക്കാലികള്ക്ക് നല്‍കാനുള്ളതുപോലും കട്ടുമുടിക്കുന്ന ഇവിടത്തെ ഭരണകൂടങ്ങള്‍ ഈ രാജാക്കന്മാരെ കണ്ടു പഠിക്കണം. അത്യാഗ്രഹത്തിണ്റ്റെ രാജനീതിയാണ് അത്യാഗ്രഹികളായ രാഷ്ട്രീയക്കാര്‍ ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗതമായി ഹൈന്ദവാചാര പ്രകാരമുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ക്കും വസ്തുവകകള്‍ക്കും മറ്റാര്‍ക്കും അവകാശമില്ല. അത് പത്മനാഭണ്റ്റേതാണ്. ഇതിനെക്കുറിച്ച് പറയാന്‍ പോലും മറ്റാര്‍ക്കും അധികാരമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങള്‍ മലീമസമായിരിക്കുകയാണ്. സമൂഹത്തിനാവശ്യമായ നന്മയേക്കാള് തിന്മയാണ് ദൃശ്യമാധ്യമങ്ങളില്‍ നിന്നടക്കം അനുദിനം പുറത്തുവരുന്നത്. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ പ്രവൃത്തിയാണാവശ്യം. നാം ഓരോരുത്തരും നമ്മളില്‍ നിക്ഷിപ്തമായ കര്‍മ്മം ചെയ്യണം. അതാണ് ബാലഗോകുലം വഴി പഠിപ്പിക്കുന്നത്. മനുഷ്യര്‍ക്ക് വേണ്ടി ആരംഭിച്ച മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം മനുഷ്യനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രത്യയശാസ്ത്രത്തില്‍ മനസ്സിനെ നയിക്കുന്ന പദ്ധതികളില്ല. മാറ്റം വരേണ്ടത് മനസ്സിനാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മനുഷ്യന് ആരാണ്, മനസ് എന്താണ് എന്നും തണ്റ്റെ സ്വത്തത്തെ വീണ്ടെടുക്കാനും ഭാരതീയ ചിന്തകള്‍ മനുഷ്യനെ പഠിപ്പിച്ചു. താനാരാണെന്ന് തിരിച്ചറിയാനുള്ള പദ്ധതിയാണ് ഭാരതീയ ദര്‍ശനം. ഭാരതീയനെ സംബന്ധിച്ച് വിദ്യാഭ്യാസം എന്നത് മുക്തിയിലെത്താനുള്ള മാര്‍ഗ്ഗമാണ്. ഈശ്വരന് നമ്മളില്‍ത്തന്നെയാണ് കുടികൊള്ളുന്നത്. ഒരുമിച്ചു കൂടുക, സമാനവൃത്തിയില്‍ ഏര്‍പ്പെടുക, സദ്ചിന്ത, സത്സംഗം എന്നിവയിലൂടെ കടന്നുപോകുന്നവരുടെ മനസ്സില്‍ സ്ഥിര പരിവര്‍ത്തനമുണ്ടാകും. ഇതാണ് ബാലഗോകുലം ചെയ്തുകൊണ്ടിരിക്കുന്നത്. ഭാവാത്മകമായ വിഷയങ്ങള്‍ കുട്ടികളുടെ മനസ്സിലെത്തിക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കണം. അപരിഗ്രഹത്തിണ്റ്റെയും സംയമനത്തിണ്റ്റെയും ശാസ്ത്രമാണ് ഭാരതത്തില്‍ നിലനിന്നിരുന്നത്. കര്‍മ്മയോഗത്തില്‍ മുഴുകി നിന്ന സാമ്പത്തിക ശാസ്ത്രമാണ് ഭാരതത്തിണ്റ്റെ പ്രത്യേകത. ഇവ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാക്കണമെന്നും നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: