Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിത്തുസംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 07:44 pm IST
inSamskriti

ഓരോതരം വിത്തും സംരക്ഷിക്കേണ്ടതിനെപ്പറ്റി കൗടില്യന്റെ അര്‍ഥശാസ്ത്രം പറയുന്നു. ധാന്യവിത്തുകള്‍ ഏഴു ദിനരാത്രങ്ങള്‍ രാത്രി മഞ്ഞില്‍ പൊതിഞ്ഞും പകല്‍ വെയിലത്ത്‌ ഉണക്കിയും വയ്‌ക്കണം. പയര്‍വിത്തുകളാണെങ്കില്‍ മൂന്നോ നാലോ ദിനരാത്രങ്ങള്‍ മതി. കാണ്ഡബീജങ്ങളെ സംബന്ധിച്ചിടത്തോളം അവ മുറിച്ച സ്ഥലത്ത്‌ തേനും നെയ്യും പന്നിക്കൊഴുപ്പും ചാണകം ചേര്‍ത്ത്‌ പുരട്ടണം. കിഴങ്ങുകള്‍ക്ക്‌ തേനും നെയ്യുമാണ്‌ പുരട്ടേണ്ടത്‌. കുരുക്കള്‍ക്ക്‌ ചാണകം പുരട്ടിയാല്‍ മതി. വൃക്ഷങ്ങള്‍ കുഴിയില്‍ വെണ്ണീരിട്ടതിനുശേഷം നടണം. യഥാകാലം പശുവിന്റെ എല്ലുപൊടിയും ചാണകവും വളമായി ചേര്‍ക്കുകയും വേണം. (2. 24. 24).

ബൃഹത്സംഹിത വിവരിക്കുന്നു: വിത്ത്‌ പത്തുദിവസം പാലില്‍ നനച്ച്‌, നെയ്‌ പുരട്ടി കൈകൊണ്ട്‌ യോജിപ്പിച്ച്‌, ചാണകത്തില്‍ പല തവണ പൊതിഞ്ഞ്‌, പന്നിയുടെയും മാനിന്റെയും മാംസം കൊണ്ട്‌ പുകച്ച്‌, മാംസവും പന്നിക്കൊഴുപ്പും ചേര്‍ത്ത്‌, നന്നായി ഒരുക്കിയ മണ്ണില്‍ നട്ട്‌, പാലും വെള്ളവും കലര്‍ത്തി നനച്ചാല്‍ അത്‌ പൂക്കള്‍ നിറഞ്ഞുവളരും. നെല്ല്‌, ഉഴുന്ന്‌, എള്ള്‌, ബാര്‍ലിപ്പൊടി എന്നിവ ചീഞ്ഞ മാംസം ചേര്‍ത്ത്‌ നനയ്‌ക്കുകയും മഞ്ഞള്‍ കൊണ്ട്‌ നിരന്തരം പുകയ്‌ക്കുകയും ചെയ്താല്‍ പുളിങ്കുരുപോലും മുളച്ചുവളര്‍ന്ന്‌ തളിരണിയും (ബൃഹത്സംഹിത, 55. 19-21). ഏതു വിത്തും നൂറുവട്ടം അഴിഞ്ഞില്‍ക്കായ്‌പ്പശയിലോ അഴിഞ്ഞിലെണ്ണയിലോ നറുവരയുടെ കായിലോ പൊതിഞ്ഞ്‌ മഞ്ഞുകലര്‍ന്ന മണ്ണില്‍ നട്ടാല്‍ വേഗത്തില്‍ അത്‌ തളിരണിഞ്ഞ്‌ ഫലഭാരാമ്പിതമായ ശാഖയായിത്തീരും. നരുവരിവിത്തുകളുടെ പുറന്തോട്‌ പൊളിച്ച്‌, അഴിഞ്ഞില്‍ക്കായ്‌പ്പശയില്‍ വെള്ളം ചേര്‍ത്ത്‌ അതിലിട്ട്‌, തണലത്ത്‌ ഉണക്കി, ഇപ്രകാരം ഏഴുതവണ ആവര്‍ത്തിക്കുക. അനന്തരം ആ വിത്തുകള്‍ പോത്തിന്‍ ചാണകത്തില്‍ ഇട്ടുരച്ച്‌, അതിന്റെ വരടിയില്‍ (ഉണക്കച്ചാണകത്തില്‍) സൂക്ഷിച്ച്‌, മഞ്ഞുവെള്ളം കലര്‍ത്തിയ മണ്ണില്‍ നട്ടാല്‍ വേഗം മരം വളര്‍ന്ന്‌ ഫലഭൂയിഷ്ഠമാകും. (ബൃഹത്സംഹിത, 55. 27-29)

വിത്തുസംരക്ഷണത്തെപ്പറ്റി സുരപാലന്‍ സവിസ്തരം പ്രതിപാദിക്കുന്നതുകാണാം. അദ്ദേഹം എഴുതുന്നു: ഉചിതമായ കാലത്ത്‌ പാകം വന്ന കായ ഉണക്കി അതില്‍നിന്ന്‌ വിത്ത്‌ പുറത്തെടുത്ത്‌ പാലില്‍ നനച്ച്‌ അഞ്ചുദിവസം ഉണക്കി വിഴാലരി ചേര്‍ത്ത നെയ്യുകൊണ്ട്‌ പുകയ്‌ക്കുക. പാല്‍കൊണ്ട്‌ നനച്ച വിത്ത്‌ വഴുതിനപ്പൊടിയും എള്ളും വെണ്ണീരും നെയ്യും ചേര്‍ത്ത്‌ പുരട്ടി ചാണകത്തില്‍ ഉരച്ച്‌ കൊഴുപ്പുകൊണ്ട്‌ പുകച്ച്‌ നട്ടാല്‍ വേഗം വളരും. പാലില്‍ കുതിര്‍ത്ത വിത്ത്‌ പ്രത്യേകമായി ചാണകത്തിലുരച്ച്‌ തേനും വിഴാലരിപ്പൊടിയും ചേര്‍ത്ത്‌ പല തവണ ഉരച്ചാല്‍ തീര്‍ച്ചയായും മുളച്ചുവരും. പാലില്‍ കുതിര്‍ത്ത്‌ തണലത്ത്‌ നല്ലപോലെ ഉണക്കി നെയ്യില്‍ കലര്‍ത്തിയ വഴുതിന, എള്ള്‌, താമരത്തണ്ട്‌ എന്നിവ ചേര്‍ത്തു കത്തിച്ച ഭസ്മത്തില്‍ ചാലിച്ച വിത്തും പാകാന്‍ ഏറ്റവും പറ്റിയതാണ്‌. മാവ്‌, ഞാവല്‍, പ്ലാവ്‌ എന്നിവയുടെ പുതിയ വിത്തുകള്‍ക്കും കുറ്റിപോലെ കൂര്‍ത്ത അറ്റമുള്ള പഴമൂണ്‍പാല, ഇലഞ്ഞി എന്നിവയുടെ ഉണങ്ങിയ വിത്തുകള്‍ക്കും മുന്‍ വിവരിച്ച പ്രക്രിയ ശ്രേഷ്ഠം തന്നെ. വെള്ളരിയുടെ വിത്ത്‌ ധാരാളം വെല്ലം ചേര്‍ത്ത വെള്ളത്തില്‍ കുതിര്‍ത്ത്‌ അനേകം ഇലകള്‍ കോര്‍ത്തുണ്ടാക്കിയ കുട്ടയില്‍ മൂന്നുദിവസം സൂക്ഷിച്ച്‌ ഭൂമിക്കടിയില്‍ വച്ച്‌ എപ്പോഴും തീയിട്ട്‌ പുകച്ച്‌ പുറത്തെടുത്താല്‍ പാകുന്നതിന്‌ പറ്റിയതാകും. എല്ലാത്തരം വിത്തുകളും ഇപ്രകാരമുള്ള പ്രക്രിയയ്‌ക്കം വിധേയമാക്കിയാല്‍ ശോഭനമായിത്തീരും. അവയില്‍ നിന്ന്‌ മുളച്ചുവരുന്ന മരങ്ങള്‍ വേഗത്തില്‍ നല്ലപോലെ തളിരണിഞ്ഞ്‌ ധാരാളം പൂക്കളും കായ്‌കളും വഹിക്കുന്നു. വിത്തിട്ടേടത്ത്‌ പുല്ലുകൊണ്ട്‌ മൂടി പാലും വെള്ളവും ചേര്‍ത്ത്‌ നനയ്‌ക്കണം. നനവെള്ളംകൊണ്ട്‌ മുള പൊട്ടുമ്പോള്‍, മൂടിയ പുല്ല്‌ മാറ്റി, ഉണങ്ങാന്‍ വിടണം. (വൃക്ഷായുര്‍വേദം, 4, 7-14).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.