കാഞ്ഞങ്ങാട്: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍അംഗം ജസ്റ്റീസ് പി.മോഹന്‍ കുമാറിണ്റ്റെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം കണ്ണൂറ്‍ ജില്ല കേന്ദ്രീകരിച്ച്. ഒരാഴ്ചമുമ്പാണ് കാഞ്ഞങ്ങാട് മേലാങ്കോട്ടെ വീട്ടില്‍ നിന്നും നാലേകാല്‍ ലക്ഷത്തോളം രൂപ കവര്‍ന്നത്. വീടിണ്റ്റെ അടുക്കള ഭാഗത്തെ ജനലിലൂടെ തോട്ടി കൊളുത്തി വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് നട്ടുച്ചയ്‌ക്ക് കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയാണുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രതികളെ കുറിച്ച് യാതൊരു തുമ്പും കിട്ടിയില്ല. നാടോടികളെയും പ്രദേശത്തെ സംശയം തോന്നുന്നവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്തതിനാലാണ് അന്വേഷണം കണ്ണൂറ്‍ ജില്ലയിലെ പഴയങ്ങാടി, കണ്ണപുരം, വളപ്പട്ടണം ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ജോസി ചെറിയാണ്റ്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. സ്ക്വാഡില്‍ അഡീഷണല്‍ എസ്‌ഐ അടക്കം ഉള്ള പോലീസുകാരാണ് കണ്ണൂറ്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കവര്‍ച്ചക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തിയിരുന്നത്. കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള്‍ ജസ്‌ററീസ് മോഹന്‍ കുമാറിണ്റ്റെ വീട്ടില്‍ നിന്നും പോലീസിനെ ലഭിച്ചിട്ടുണ്ട്. വീട്ടിനെ കുറിച്ചും പ്രദേശത്തെ കുറിച്ചും നന്നായി അറിയാവുന്നവര്‍ തന്നെയാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പോലീസ് വിശ്വസിക്കുന്നത്. വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പെരുകിയിരിക്കുന്ന അവസരത്തില്‍ കവര്‍ച്ചകള്‍ തടയാന്‍ പോലീസിണ്റ്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: