Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണിമുഴക്കം നിലച്ചിട്ട്‌ ഏഴരപ്പതിറ്റാണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 10:47 pm IST
in Kerala

തിരുവനന്തപുരം: പ്രണയത്തിന്റെ കവി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ വിയോഗത്തിന്‌ ഇന്ന്‌ 75 വയസ്‌.

ചെറുപ്പത്തില്‍തന്നെ കവി എന്ന നിലയില്‍ രാഘവന്‍പിള്ള പ്രശസ്തനായിരുന്നു. നവസൗരഭം, ഹൃദയസ്മിതം, തുഷാരഹാരം, മണിനാദം, അവ്യക്തഗീതം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങള്‍. ‘മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം, വരുന്നൂ ഞാന്‍’ എന്നു തുടങ്ങുന്ന ‘മണിനാദം’ കവിത ഏറെ പ്രസിദ്ധമാണ്‌. കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. പ്രണയത്തിനായി ജീവിക്കുകയും പ്രണയം കവിതയായി ഇതള്‍ വിടര്‍ത്തിയതും ഒടുവില്‍ പ്രണയത്തിനായി ജീവിതം സ്വയം സമര്‍പ്പിച്ച്‌ വിടവാങ്ങിയതും ഇടപ്പള്ളി രാഘവന്‍പിള്ളയെ അനശ്വരനാക്കി. ആത്മസുഹൃത്തായ ചങ്ങമ്പുഴ ‘രമണനി’ലൂടെയാണ്‌ മലയാളി ആ കവിതയെ അടുത്തറിയുന്നത്‌. കവിയുടെ സ്വയം വരിച്ച വ്യയോഗത്തിന്‌ ഇന്ന്‌ 75 വയസ്‌.

1936 ജൂലൈ നാലിന്‌, കൊല്ലത്തുവച്ച്‌ ഇടപ്പള്ളി ജീവനൊടുക്കി. താന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത്‌ ആ പ്രേമസുരഭിലഹൃദയത്തിന്‌ താങ്ങാനായില്ല. കാമുകി സ്വന്തം വിവാഹത്തിന്‌ കാമുകനെ ക്ഷണിച്ചുകൊണ്ട്‌ കത്തുമയച്ചിരുന്നു. കത്ത്‌ കിട്ടുകകൂടി ചെയ്തതോടെ കവി ആകെ തളര്‍ന്നു. കഴുത്തില്‍ ഒരു മുല്ലപ്പൂമാലയുമണിഞ്ഞാണ്‌ ഇടപ്പള്ളി രാഘവന്‍പിള്ളയെന്ന കാമുകകവി തൂങ്ങി മരിച്ചത്‌. കാമുകി മറ്റൊരു പുരുഷന്റെ കഴുത്തില്‍ വരണമാല്യമണിഞ്ഞ അതേമുഹൂര്‍ത്തത്തിലായിരുന്നു രാഘവന്‍പിള്ള മരണത്തെ സ്വയം വരിച്ചത്‌. നൈരാശ്യം ബാധിച്ച ജീവിതത്തിന്റെ ദുഃഖങ്ങള്‍ അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചിരുന്നു. മരണത്തിലൂടെ അദ്ദേഹം ജീവിതത്തോട്‌ പ്രതികാരം ചെയ്തു.

അകാലത്തില്‍ വേര്‍പിരിഞ്ഞ മാതാവ്‌, മാതൃസ്നേഹം അന്യമായ ബാല്യം ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും ഹൃദയത്തില്‍ പ്രണയത്തിന്റെ സൗരഭ്യം നിറച്ച കവി. പ്രണയിനി മറ്റൊരാള്‍ക്ക്‌ വരണമാല്യം ചാര്‍ത്തുമ്പോള്‍ പ്രണയം എന്ന പ്രത്യാശയുടെ അസ്തമയം കവി ദര്‍ശിച്ചു. ജീവിതാന്ത്യവും.

പ്രിയ സുഹൃത്തിന്റെ ദാരുണാന്ത്യത്തില്‍ മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള രമണന്‌ ജന്മം നല്‍കി. ഇടപ്പള്ളിയുടെ മരണം കാവ്യലോകത്തെ ദുഃഖത്തിലാഴ്‌ത്തിയപ്പോള്‍ രമണനിലൂടെ മറ്റൊരു സന്തോഷം ജനിച്ചു. ഇടപ്പള്ളി മരിച്ച്‌ ദിവസങ്ങള്‍ക്കകമാണ്‌ രമണനെന്ന വിലാപകാവ്യം ജനിക്കുന്നത്‌. 1936ല്‍ തന്നെ രമണന്‍ പുസ്തകമായി പുറത്തിറങ്ങി. അന്നുമുതല്‍ കാവ്യാസ്വാദകര്‍ രമണന്‍ വായിച്ചു കൊണ്ടേയിരിക്കുകയാണ്‌. ഒരു അനശ്വര പ്രണയത്തിന്റെയോ, പ്രണയച്ചതിയുടേയോ കഥപറയുന്ന കാവ്യം.

-സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Thiruvananthapuram

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.