ഏറ്റുമാനൂറ്‍: പഴയ എംസി റോഡ് ആവശ്യമായ സ്ഥലങ്ങളില്‍ വീതി കൂട്ടുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത് (നിരത്തുവിഭാഗം) ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ റോഡ് ഗതാഗതയോഗ്യമായാല്‍ കോട്ടയത്തു നിന്നു എംസി റോഡു വഴിയുളള വാഹനങ്ങള്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്ന് അതുവഴി തിരിച്ചുവിട്ടാല്‍ ഏറ്റുമാനൂറ്‍ ടൗണിലെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയുമെന്ന നിര്‍ദ്ദേശം ഗതാഗതസുരക്ഷാസമിതിയുടെ പരിഗണനയ്‌ക്ക് വിടാനും യോഗം തീരുമാനിച്ചു. ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച നടപടികളെക്കുറിച്ച് അലോചിക്കുന്നതിന് ഏറ്റുമാനൂറ്‍ നിയോജകമണ്ഡലത്തിലെ ഗതാഗതസുരക്ഷാ ഉപദേശക സമിതിയുടെ യോഗം അടിയന്തരമായി ചേരാന്‍ കളക്ട്രേറ്റില്‍ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെ.സുരേഷ് കുറുപ്പ് എംഎല്‍എയുടെ അദ്ധ്യക്ഷതയിലായിരിക്കും യോഗം ചേരുക. കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാണ്റ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് വികസിപ്പിച്ച് ഗതാഗതയേഗ്യമാക്കാനും ഇരു സ്റ്റാണ്റ്റുകളിലും അകത്തേക്കും പുറത്തേക്കുമുളള ഗതാഗതത്തിന് പൊതുവായ കവാടം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. റോഡു വികസനത്തിണ്റ്റെ ഭാഗമായി കെഎസ്ടിപിക്ക് ഉടമസ്ഥാവകാശം കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുനീക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏറ്റുമാനൂറ്‍ ക്ഷേത്രം മുതല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന്‍ വരെയുളള ഭാഗത്ത് പാര്‍ക്കിംഗ് നിരോധനം കര്‍ശനമായി നടപ്പാക്കുന്ന കാര്യവും ഗതാഗതതടസ്സമുണ്ടാക്കുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുളള ബസ് സ്റ്റോപ്പുകള്‍ മാറ്റുന്ന കാര്യവും ഗതാഗതസുരക്ഷാ ഉപദേശകസമിതിയോഗം പരിഗണിക്കും. ചരക്ക് വാഹനങ്ങള്‍ ഏറ്റുമാനൂറ്‍ ടൗണില്‍ കയറാതെ തിരിച്ചുവിടുന്നതിനുളള മാര്‍ക്ഷങ്ങളും സമിതി ആരായും. പഴയ എംസി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ടൗണില്‍ പ്രത്യേക ട്രാഫിക് യൂണിറ്റ് ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. മണര്‍കാട് ബൈപ്പാസിണ്റ്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധി വി.നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ പുത്തന്‍പുരയ്‌ക്കല്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് സന്ധ്യാ ബാനര്‍ജി, ഏറ്റുമാനൂറ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ജയിംസ് തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ജോസ് ഇടപതിക്കല്‍, എഡിഎം പ്രസന്നകുമാരകൈമള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: